ഉത്തരേന്ത്യയിൽ കാണാതെ പോകുന്ന പ്രമുഖരുടെ എണ്ണം കൂടുന്നു. രാഹുൽഗാന്ധിക്ക് പിന്നാലെ ബോളീവുഡിലെ താരസുന്ദരി കത്രീന കയ്ഫിനെയും കാണാനില്ല. കത്രീനയെ കാണാനില്ല എന്ന വാർത്ത കാട്ടുതീപോലെ ബോളീവുഡിലും സോഷ്യൽമീഡിയയിലും പ്രചരിച്ചു കഴിഞ്ഞു.
നടി എവിടെയാണെന്ന് മാനേജര്‍ക്ക് പോലും അറിയാത്ത അവസ്ഥയാണ്. കത്രീന ആരുടെയെങ്കിലും കൂടെ കറങ്ങാന്‍ പോയതാകാം എന്നു വരെ വാര്‍ത്ത പരക്കുന്നു.പുതിയ ചിത്രങ്ങള്‍ക്ക് താരം കരാര്‍ ഒപ്പിട്ടെങ്കിലും അതില്‍ നിന്നെല്ലാം അവധി എടുത്താണ് മുങ്ങിയിരിക്കുന്നതെന്നാണ് സൂചന. മൂന്ന് ദിവസമായി താരത്തെ പെട്ടെന്ന് കാണാനില്ലെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
താരത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിക്കുന്നില്ലെന്നാണ് മാനേജര്‍ പറയുന്നതും. അതോടെ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങി. ബോളിവുഡ് ഹംഗാമ എന്ന സൈറ്റാണ് വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കാമുകന്‍ രണ്‍വീറിനോടപ്പം അവധികാലം ആഘോഷിക്കുകയാണ് എന്ന റിപ്പോര്‍ട്ടുകളുണ്ട്. ഏതായാലും കത്രീനയുടെ ഈ അപ്രതീക്ഷിതമായ മുങ്ങല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ട വിഷയങ്ങളിലൊന്ന് 'കത്രീന മിസ്സിങ്' എന്നത്.
എവിടേക്ക്, എന്തിന് എന്നൊന്നും പറയാതെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി അപ്രത്യക്ഷനായതിന്റെ ചൂട് ആറും മുമ്പേയാണ് കത്രീനയെ കാണാനില്ല എന്ന വാർത്ത പ്രചരിക്കുന്നത്. രാഹുൽ മ്യാൻമറിലെ യാംഗൂണിൽ വിപസന ധ്യാനത്തിലാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഈ അടുത്ത ഇടയ്ക്കു തന്നെയാണ് പ്രസിഡന്റ് വ്ലാഡിമർ പുട്ടിനെയും ഗായകൻ ഹണിസിങ്ങിനെയും കാൺമാനില്ല എന്ന വാർത്തകൾ വന്നത്.
0 comments:
Post a Comment