Custom Search

Thursday, March 26, 2015

അര്‍ബുദഭയം: ആഞ്ജലീന അണ്ഡാശയവും നീക്കി


അര്‍ബുദപ്പേടി മൂലം താന്‍ അണ്ഡാശയവും അണ്ഡവാഹിനിക്കുഴലും ശസ്ത്രക്രിയചെയ്ത് നീക്കിയതായി ഹോളിവുഡ് നടി ആഞ്ജലീന ഷൊലിയുടെ വെളിപ്പെടുത്തല്‍. രണ്ടുവര്‍ഷം മുമ്പ് ഇതേകാരണത്താല്‍ നടി സ്തനങ്ങളും ശസ്ത്രക്രിയനടത്തി നീക്കിയിരുന്നു.

ന്യൂയോര്‍ക്ക് ടൈംസിലെ കോളത്തിലാണ് ആഞ്ജലീനയുടെ വെളിപ്പെടുത്തല്‍. അമ്മയ്ക്കും മുത്തശ്ശിക്കും അമ്മായിക്കും ഉണ്ടായ അസുഖം തനിക്ക് വരാതിരിക്കാനുള്ള മുന്‍കരുതലാണിതെന്നാണ് നടി പറയുന്നു.

സ്തനാര്‍ബുദത്തിന് 87 ശതമാനവും അണ്ഡാശയ അര്‍ബുദത്തിന് 50 ശതമാനവും സാധ്യതയാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. ഭര്‍ത്താവും നടനുമായ ബ്രാഡ് പിറ്റിന്റെ പൂര്‍ണസമ്മതത്തോടെയായിരുന്നു ഈ ശസ്ത്രക്രിയകളെന്നും 39കാരിയായ ആഞ്ജലീന പറയുന്നു. 

ശരീരത്തിന് ഇനി ഏറെ മാറ്റങ്ങളുണ്ടാവുമെന്ന് അറിയാം. എന്തും നേരിടാനുള്ള മനസ്സെനിക്കുണ്ട്. ധൈര്യവുമുണ്ട്. ഇതൊക്കെ ജീവിതത്തില്‍ സംഭവിക്കുന്നതാണ്. അല്ലാതെ ഭയന്നിരിക്കേണ്ടതല്ല ആഞ്ജലീന വെളിപ്പെടുത്തി.

0 comments:

Post a Comment